റാന്നി: കരികുളത്ത് വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ അടുക്കളയുടെ ഷീറ്റിട്ട മേൽക്കൂര തകർന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലെ റഫ്രിജറേറ്റർ ആണ് പൊട്ടിത്തെറിച്ചത്.
Read Also : ഇനി അശോകേട്ടനെ അനുകരിക്കില്ല, എല്ലാവരും ഇത്തരത്തില്‍ പ്രതികരിച്ചാൽ മിമിക്രി നിർത്തും : അസീസ് നെടുമങ്ങാട്
ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഏകദേശം 3 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമ പറഞ്ഞു. വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകരുകയും മിക്സി അടക്കമുള്ള വൈദ്യുതി ഉപകരണങ്ങൾ, വയറിങ് തുടങ്ങിയവ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, റെജി കൊല്ലിരിക്കൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
Post Your Comments