
തൃശൂർ: ഓലപ്പടക്കം ബൈക്കിലേക്ക് വീണ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളൽ. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് പൊള്ളലേറ്റത്. ഇറച്ചി വാങ്ങാൻ ബൈക്കിൽ വരികയായിരുന്നു ശ്രീകാന്ത്. ഈ സമയം റോഡിൽ വെച്ച് ഓലപ്പടക്കം ബൈക്കിലേയ്ക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു. പരിസരത്തെ കടയിലേയ്ക്കും തീ പടർന്നു. ചാലക്കുടി പരിയാരം അങ്ങാടി കപ്പേളക്ക് സമീപത്ത് വൈകിട്ട് 5.45 ഓടെയാണ് അപകടം സംഭവിച്ചത്.
Read Also: ഹൂതികൾ ആക്രമിച്ച ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാർ: രക്ഷാപ്രവർത്തനത്തിനു നാവിക സേനയും
പരിയാരം സെന്റ് ജോർജ് പള്ളിയോടനുബന്ധിച്ച അമ്പ് തിരുനാൾ ആഘോഷത്തിനിടെയാണ് സംഭവം നടന്നത്. അമ്പ് പെരുന്നാൾ റാസയ്ക്കിടെ പടക്കം പൊട്ടിച്ചിരുന്നു. അമ്പ് കടന്നുവരുന്ന വഴിയിൽ കോഴിയിറച്ചി വാങ്ങാനെത്തിയതായിരുന്നു ശ്രീകാന്ത്. ചിക്കൻ ഓർഡർ ചെയ്ത് ബൈക്കിൽ കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ബൈക്കിന് തീപിടിച്ചത്. പരിക്കേറ്റ ശ്രീകാന്തിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments