KeralaLatest NewsNews

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തെ പിന്തുണച്ച് സുരേഷ് ഗോപി

ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് ബിജെപി നേതാവ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ പിന്തുണയുമായി ബിജെപി നേതാവ് സുരേഷ് ഗോപി രംഗത്ത് എത്തി. ജനങ്ങള്‍ക്കു വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും അവരെ നമ്മള്‍ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് നടന്ന പരിപാടിക്കിടെയാണ് സുരേഷ് ഗോപി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തുണച്ച് രംഗത്തെത്തിയത്.

Read Also: ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ല: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഭരണകൂടം തെറ്റു കാണിച്ചാല്‍ അത് ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മമെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് തെറ്റുകള്‍ക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ്. അവരുടെ പ്രതിഷേധ പരിപാടിക്ക് മറ്റുള്ളവരുടെ പിന്തുണ ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഭരണകൂടത്തിന്റെ വികല നയങ്ങള്‍ക്കെതിരെ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടിയതും തല്ലുകൊണ്ടതും ജനങ്ങള്‍ക്ക് വേണ്ടിയാണ്. അവര്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ആയതുകൊണ്ട് മാത്രം അവരെ മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രതിപക്ഷത്തുള്ളത് ഏതു പാര്‍ട്ടി ആയിക്കൊള്ളട്ടെ. അവരായിരിക്കണം ജനങ്ങളുടെ ശബ്ദമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button