ന്യൂഡല്‍ഹി: ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയത്.
നവംബര്‍ 30ന് തെലങ്കാനയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് ഷാ. ‘തെലങ്കാനയിലെ ജനങ്ങളുടെ വോട്ട് ഒരു എംഎല്‍എയുടെയോ സര്‍ക്കാരിന്റെയോ വിധി മാത്രമല്ല. അത് തെലങ്കാനയുടെയും രാജ്യത്തിന്റെയും ഭാവി തീരുമാനിക്കും. ഓരോ പാര്‍ട്ടിയുടെയും പ്രകടനം വിലയിരുത്തിയ ശേഷം മാത്രം വോട്ട് ചെയ്യാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ പാര്‍ട്ടികളെയും വിശകലനം ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ അദ്ദേഹം സോമാജിഗുഡയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments