Latest NewsIndiaNews

ഡീപ് ഫേക്ക് വീഡിയോയിൽ ഉടൻ നടപടി: നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: ഡീപ് ഫേക്ക് വീഡിയോകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ ഉടൻ പുതിയ നിയമം കൊണ്ടുവരികയോ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുകയോ ചെയ്യുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡീപ്‌ ഫേക്ക് വീഡിയോകൾ ഹോസ്റ്റുചെയ്യുന്ന പ്ലാറ്റ്‌ഫോമുകൾക്കും സൃഷ്‌ടിക്കുന്നവർക്കുമെതിരെ പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും ജനാധിപത്യത്തിന് പുതിയ ഭീഷണിയായി ഉയർന്നുവന്നിരിക്കുന്നു. സമൂഹത്തോടും ഭരണകർത്താക്കളോടുമുള്ള വിശ്വാസം ദുർബലപ്പെടുത്താൻ ഇത് കാരണമാകുന്നു. വിഷയം കൈകാര്യം ചെയ്യുന്നതിനായി 10 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട നാല് മേഖലകളിൽ കേന്ദ്ര സർക്കാർ നിയമങ്ങൾ കൊണ്ടുവരും,’ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, നാസ്‌കോം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ മറ്റ് പ്രൊഫസർമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇത് രണ്ടുപേർ തമ്മിലുള്ള പ്രശ്നം മാത്രം, കേരള സ്റ്റോറിയല്ല: വർഗ്ഗീയ കലാപമാക്കി മാറ്റരുതെന്ന് അതുല്യ അശോകൻ

ഡീപ്‌ ഫേക്കുകൾ കണ്ടെത്തൽ, അത്തരം ഉള്ളടക്കത്തിന്റെ വ്യാപനം തടയൽ, റിപ്പോർട്ടിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, വിഷയത്തിൽ അവബോധം പ്രചരിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള മേഖലകൾ കേന്ദ്രീകരിച്ചാണ് കേന്ദ്രത്തിന്റെ നീക്കമെന്നും യോഗത്തിൽ പങ്കെടുത്ത എല്ലാ പങ്കാളികളും ഡീപ് ഫേക്കുകളെ സംബന്ധിച്ച് സമാനമായ ആശങ്കകൾ പങ്കുവെച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button