KeralaLatest NewsNews

ബുള്ളറ്റ് ട്രെയിന്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ ഇന്ത്യ: 200 വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് ടെന്‍ഡറുകള്‍

ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാര്‍ ചുമതലയേറ്റതിനു പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍ വേ . 200 വന്ദേ ഭാരത് ട്രെയിനുകള്‍ക്കുള്ള ടെന്‍ഡറുകളാണ് ഉടന്‍ വരുക . മാത്രമല്ല ബുള്ളറ്റ് ട്രെയിന്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

Read Also: മകളുടെ വിവാഹം അറിഞ്ഞത് മാധ്യമങ്ങളിലൂടെ, ക്ഷണിച്ചാല്‍ പോകും : ബോളിവുഡ് നടി സൊനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ബുള്ളറ്റ് ട്രെയിനുകള്‍ ആഭ്യന്തരമായി നിര്‍മിക്കാനുള്ള ചുമതല ഇന്ത്യന്‍ റെയില്‍വേ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്കാണ് (ഐസിഎഫ്) നല്‍കിയിരിക്കുന്നത്. 250 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാന്‍ കഴിയുന്ന ട്രെയിനാകും നിര്‍മിക്കുക.

ലൈനുകളുടെ ഇരട്ടിപ്പിക്കല്‍, പുതിയ ലൈനുകള്‍ കൂട്ടിച്ചേര്‍ക്കല്‍, ഗേജ് മാറ്റം എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യ വികസനവും വേഗത്തിലാക്കാന്‍ പദ്ധതിയുണ്ട്. 2024-25ലെ ഇടക്കാല ബജറ്റില്‍ റെയില്‍വേയുടെ മൊത്തം ബജറ്റില്‍ ഏകദേശം 30% വിഹിതം ലൈന്‍ ഇരട്ടിപ്പിക്കലിനായി നീക്കിവച്ചിട്ടുണ്ട്. ഏകദേശം 5,500 കിലോമീറ്റര്‍ പുതിയ ലൈനുകള്‍ കൂട്ടിച്ചേര്‍ക്കാനും നീക്കമുണ്ട്.

കവാച്ച് സംവിധാനമാണ് മറ്റൊരു മാറ്റം. എല്ലാ വര്‍ഷവും ഏകദേശം 5,000 കിലോമീറ്റര്‍ റെയില്‍പാതകള്‍ കവാച്ച് ഉപയോഗിച്ച് കവര്‍ ചെയ്യാന്‍ ഗവണ്‍മെന്റിന് പദ്ധതിയുണ്ട് . ഒപ്പം മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ പരീക്ഷിക്കുന്നത് തുടരും.

അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള എച്ച്എസ്ആര്‍ (ഹൈ സ്പീഡ് റെയില്‍) പദ്ധതി മന്ത്രാലയം അതിവേഗം നടപ്പാക്കും. അഹമ്മദാബാദ്-ഡല്‍ഹി, ഡല്‍ഹി-ചണ്ഡീഗഢ്, അമൃത്സര്‍-ജമ്മു, ഡല്‍ഹി-വാരാണസി, വാരണാസി-ഹൗറ എന്നിവിടങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും. ഇത് ബിജെപിയുടെ പ്രകടന പത്രികയുടെ ഭാഗമാണ്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് സമാനമായി ബുള്ളറ്റ് ട്രെയിനുകള്‍ വന്ദേ ഭാരത് പ്‌ളാറ്റ്‌ഫോമിലാണ് നിര്‍മിക്കുക . എട്ട് കോച്ചുകള്‍ വീതമുള്ള ട്രെയിനുകള്‍ നിര്‍മിച്ചു നല്‍കാനാണ് റെയില്‍വെ ഐസിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ കോച്ചും സ്റ്റീല്‍ കാര്‍ ബോഡി ഉപയോഗിച്ചാണ് നിര്‍മിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button