പത്തനംതിട്ട: കളിപ്പാട്ട കച്ചവടം നടത്തുന്ന യുവാവ് താമസിക്കുന്ന പത്തനംതിട്ട വലഞ്ചുഴിയിലെ വാടകവീട്ടിൽനിന്ന് 2.450 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ വലഞ്ചുഴി സ്വദേശി തൈക്കൂട്ടത്തിൽ നസീബിനെതിരെ (30) എക്സൈസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രി 8.30-ന് പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് മൂന്ന് പൊതികളിലായി കഞ്ചാവ് കണ്ടെടുത്തത്. നസീബിന്റെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Read Also : നവകേരള സദസ്; പിണറായി സർക്കാരിന് തിരിച്ചടി, സ്കൂൾ ബസ് വിട്ടുകൊടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
ഉത്സവപ്പറമ്പുകളിൽ കളിപ്പാട്ട കച്ചവടം നടത്തുന്നതിന്റെ മറവിലാണ് കഞ്ചാവ് വിൽപന. പരിശോധന സമയത്ത് ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇയാൾക്കെതിരെ പീരുമേട്ടിലും സമാന കേസുണ്ട്.
സ്പെഷൽ സ്ക്വഡ് സി.ഐ എ. സെബാസ്റ്റ്യൻ, പ്രിവന്റിവ് ഓഫീസർ ഫിറോസ് ഇസ്മയിൽ, സിവിൽ ഓഫീസർമാരായ റിയാസ്, അഭിജിത്, രാഹുൽ ഷൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.
Post Your Comments