
കുഞ്ഞ് കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ധാരാളം വെെറലാകാറുണ്ട്. പെട്ടന്ന് തന്നെ അത് ശ്രദ്ധേയമാകാറുമുണ്ട്. അതുപോലൊരു വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. പാമ്പിനെ കൈയിൽ പിടിച്ച് കളിക്കുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ വീഡിയോ ആണ് വൈറലാകുന്നത്. യാതൊരു പേടിയും ഇല്ലാതെയാണ് കുഞ്ഞ് പാമ്പിനെ പിടിച്ച് കളിക്കുന്നത്.
പിഞ്ചു കുഞ്ഞാണ്. പാമ്പാണ്. അത് വരുത്തുന്ന വിനാശത്തെ കുറിച്ചൊന്നും കുട്ടിക്ക് അറിവില്ല. പാമ്പിനെ വെച്ച് തിരിച്ചും മറിച്ചും ഇട്ട് ആ കുട്ടി കളിക്കുകയാണ്. വീഡിയോ ശ്രദ്ധേയമായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ പിടിച്ച ആളിന് അറിയില്ലേ ഇത് പാമ്പാണെന്നും അത് വരുത്തുന്ന ആപത്ത് എന്താണെന്നും ഉള്ളത്. എന്നിട്ടും ലെെക്കിനും കമന്റിനും വേണ്ടി കുഞ്ഞ് കുട്ടിയുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവർത്തിക്കെതിരെ വളരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അതേസമയം, വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
വീഡിയോ കാണാം:
View this post on Instagram
Post Your Comments