തൃശൂര്‍: കൈപ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ ചുമര്‍ കുത്തിത്തുരന്ന് കവര്‍ച്ച നടത്തിയതായി പരാതി. സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഏകദേശം 16,000 രൂപ വിലവരുന്ന 200 ഗ്രാം വെള്ളി ആഭരണങ്ങള്‍ മോഷണം പോയി.
Read Also : അഹമ്മദാബാദിലെ കാണികൾ ‘മ്ലേച്ഛർ, സ്പിരിറ്റില്ലാത്തവർ’: ലോകകപ്പ് ഫൈനലിന് ശേഷം വൻ വിമർശനം
ഇന്നു രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കവര്‍ച്ചാവിവരം പുറത്ത് അറിയുന്നത്. കടയുടെ പിൻഭാഗത്തെ ചുമര്‍ കുത്തിത്തുരന്ന് അകത്ത് കയറിയാണ് കവര്‍ച്ച. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഭൂഗര്‍ഭ അറ മോഷ്ടാക്കള്‍ക്ക് തുറക്കാൻ സാധിക്കാത്തതിനാല്‍ വലിയനഷ്ടം സംഭവിച്ചില്ല.
കൈപ്പമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലയില്‍ കവര്‍ച്ച തുടര്‍ച്ചയായി നടക്കുകയാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലുമടക്കം മോഷണം പതിവാണ്.
Post Your Comments