Latest NewsKeralaNews

ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു: യാത്രക്കാരന് ഗുരുതര പരിക്ക്

ലോട്ടറി വില്‍പനക്കാരനാണ് പരമേശ്വരന്‍

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് യാത്രക്കാരന് ഗുരുതര പരിക്ക്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ് (76) പരിക്കേറ്റത്. വൈകീട്ട് 4.30ഓടെ കായംകുളം കെഎസ്‌ആര്‍ടിസി ബസ്റ്റാന്‍ഡിലാണ് അപകടം നടന്നത്.

read also: ഇൻസ്റ്റന്റ് ലോൺ സംവിധാനവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്, ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിയുക ഇങ്ങനെ

ലോട്ടറി വില്‍പനക്കാരനാണ് പരമേശ്വരന്‍. താമസസ്ഥലമായ മാവേലിക്കരക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ പരമേശ്വരനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ചികിത്സ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button