ഒറ്റപ്പാലം: ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ വിശ്രമിക്കുകയായിരുന്ന വയോധികയുടെ തലയിലേക്ക് ടൈൽസ് പൊളിഞ്ഞു വീണ് പരിക്ക്. ചുമരിനോടു ചേർന്ന ഇരിപ്പിടത്തിൽ കിടന്നിരുന്ന പാലപ്പുറം സ്വദേശിനിക്കാണു നിസാര പരിക്കേറ്റത്.
അടുത്തിടെ പഴയ കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. ഈ ഭാഗത്താണ് ടൈൽസ് പൊളിഞ്ഞ് വീണത്. പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം കെട്ടിടത്തിന്റെ ചുമരിൽ പതിച്ചിരുന്ന ടൈൽസ് കൂട്ടത്തോടെ ഇവരുടെ തലയിലേക്കും ദേഹത്തേക്കും വീഴുകയായിരുന്നു. ചുമരിനു തൊട്ടു താഴെയാണു വയോധിക വിശ്രമിച്ചിരുന്നത്.
Read Also : അധ്യാപകന്റെ അടി പേടിച്ച് നാടുവിടാന്‍ ശ്രമിച്ച 12കാരനെ കണ്ടെത്തി
തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇവരെ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. സമീപത്തെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന ഘട്ടത്തിലാണു പഴയ കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. നിർമാണ പ്രവർത്തനങ്ങളിലെ അപാകതയും ടൈൽസ് പതിച്ചതിലെ അശാസ്ത്രീയതയുമാണ് തകർച്ചയ്ക്കു കാരണമെന്നാണ് ആരോപണം.
Post Your Comments