Latest NewsKeralaNattuvarthaNewsIndia

ആശങ്കയിൽ യാത്രക്കാർ ; ഏത് നിമിഷം നിലംപതിക്കാവുന്നത് പോലെ ലോറി ഇടിച്ചു കയറിയ കെട്ടിടം

വയനാട് കൽപ്പറ്റയിലാണ് കെട്ടിടം റോഡിലേക്ക് വീഴാനായി നിൽക്കുന്നത്. ടൗണില്‍ വെള്ളാരംകുന്നില്‍ ലോറി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ബഹുനില കെട്ടിടമാണ് തകര്‍ന്ന് റോഡിലേക്ക് വീഴാൻ പാകത്തിലായിരിക്കുന്നത്. ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ഗാരേജിനരികെയുള്ള കെട്ടിടത്തിലാണ് ഈ പ്രശ്നം ഉണ്ടായിരിക്കുന്നത്.

Also Read:ആര്‍ക്കും കിട്ടാത്ത സൗഭാഗ്യമാണ് കേന്ദ്രം സുരേന്ദ്രന് നല്‍കിയത് ; ലതിക സുഭാഷിന്റെ വാക്കുകള്‍ നീറുന്ന വേദനയെന്നും ശോഭ

ദേശീയപാതയില്‍ ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ലോറി ഡ്രൈവറെ അഗ്നിരക്ഷാ സേന കട്ടര്‍, സെപ്ര ഡര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌, ലോറിയുടെ ഭാഗങ്ങള്‍ മുറിച്ചുമാറ്റി രക്ഷപ്പെടുത്തി. ഗൗതം ആണ് പരിക്കേറ്റ്​ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പക്ഷെ ഇപ്പോഴും ആ അപകടം സൃഷ്‌ടിച്ച ഭീതിയൊഴിയാതെയാണ് ആ കെട്ടിടം നിലകൊള്ളുന്നത് എന്നുള്ളത് യാത്രക്കാരെയും നാട്ടുകാരെയും ആശങ്കപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button