
കാഞ്ഞങ്ങാട്: ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രായപൂര്‍ത്തിയാകാതെ പെണ്‍കുട്ടിയെ ശല്യം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊളവയല്‍ സ്വദേശിയും നോര്‍ത്ത് കോട്ടച്ചേരിയില്‍ താമസക്കാരനുമായ അശോകനെയാണ് പോക്‌സോ കേസിൽ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ, കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് മുന്‍വശത്തെ നടപ്പാതയിലൂടെ നടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രതി ശല്യംചെയ്യുകയായിരുന്നു. പെണ്‍കുട്ടി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്ക് എതിരേ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
Post Your Comments