ThiruvananthapuramKeralaNattuvarthaLatest NewsNews

സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണം: വി മുരളീധരൻ

തിരുവനന്തപുരം: സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങള്‍ക്ക് ആര്‍ക്കും സുരേഷ് ഗോപിയെക്കുറിച്ച് ഒരു മോശം അഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിനു ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചതിനു പിന്നാലെയാണ് വി മുരളീധരൻ പ്രതികരണവുമായി രംഗത്ത് വന്നത്.

‘സുരേഷ് ഗോപി അപമാനിച്ചു എന്ന കേസ് അദ്ദേഹത്തെ താറടിച്ച് കാണിക്കാനാണ്. ഇതുകൊണ്ടൊന്നും സുരേഷ് ഗോപിയെ താറടിക്കാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. കോടതി ഈ കേസ് എടുത്ത് ദൂരെ കളയാനാണ് സാധ്യത,’ വി മുരളീധരൻ വ്യക്തമാക്കി. അതേ സമയം പിണറായി സർക്കാർ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തിൽ പോലും സ്പർശിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

10 വര്‍ഷം മുമ്പ് ആസിഡ് ആക്രമണത്തില്‍ സഹോദരിയെ കൊന്ന പ്രതിയെ സഹോദരങ്ങള്‍ വെട്ടിക്കൊലപ്പെടുത്തി

സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് പിണറായി സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണ് സുരേഷ് ഗോപിക്കെതിരായ കേസ് എന്നും കേസ് രാഷ്ട്രീയ സമ്മര്‍ദം കൊണ്ടുണ്ടായതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും മനുഷ്യസ്‌നേഹിയായിട്ടുള്ള ഒരു പൊതുപ്രവര്‍ത്തകനാണ് സുരേഷ് ഗോപി എന്നും അനീതിക്കും അഴിമതിക്കുമെതിരെ ശബ്ദിക്കാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏതു നിലയ്ക്കും വേട്ടയാടുക എന്ന സമീപനം പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button