കാസർഗോഡ്: ബസിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെക്രാജെ ഗ്രാമത്തിലെ ചന്ദ്രൻപാറയിലെ ഷംസുദ്ദീ(53)നെയാണ് കോടതി ശിക്ഷിച്ചത്. കാസർഗോഡ് അഡീഷനൽ ജില്ല ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് ആണ് വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
Read Also : ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷം കൂടി അധികതടവും അനുഭവിക്കണം. വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് വിദ്യാനഗർ എസ്.ഐയായിരുന്ന യു.പി. വിപിനാണ്.
2019 ഡിസംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കാസർഗോഡ് നിന്ന് മുള്ളേരിയയിലേക്ക് പോകുന്ന ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.
Post Your Comments