കിളിമാനൂർ: കിളിമാനൂരിൽ ആക്രിക്കടയിൽ തീപിടിത്തം. കിളിമാനൂർ കുറവൻകുഴിയിൽ ചാലുവിള വീട്ടിൽ തുളസിയുടെ ഉടമസ്ഥതയിലാണ് കട. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കിളിമാനൂർ എക്സൈസ് ഓഫീസിന് സമീപം ഒമാൻ തുർക്കി ബിൽഡിംഗിന് പുറകിൽ പ്രവർത്തിച്ചുവന്ന ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. ദീപാവലിയുടെ ഭാഗമായി ആരെങ്കിലും കത്തിച്ചു വിട്ട പടക്കം പതിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Read Also : ദീപാവലി ആഘോഷിച്ചും ദീപം തെളിയിച്ചും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും
തീപിടിത്തത്തിൽ കടയിൽ ഉണ്ടായിരുന്ന പഴയ ടയറുകൾ വണ്ടികളുടെ സ്പെയർ പാർട്സുകൾ എന്നിവ പൂർണമായും കത്തിനശിച്ചു. വെഞ്ഞാറമൂട്ടിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘവും കിളിമാനൂർ പൊലീസും സ്ഥലത്ത് എത്തിയാണ് തീയണച്ചത്.
Post Your Comments