പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു.
കാറിന് തീപിടിച്ചതിൻ്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. ആത്മഹത്യയാണ് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
നിർത്തിയിട്ട നിലയിൽ കാർ കത്തുന്നതാണ് പൊലീസ് കണ്ടത്. പെട്രോളിങ്ങിനിടെയാണ് കാർ കത്തുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല ഡിവൈഎസ്പി അർഷാദ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. രേഖകൾ പ്രകാരം കാറിൻ്റെ ഉടമ തുകലശ്ശേരി സ്വദേശി രാജു തോമസാണ്.
Post Your Comments