
സുൽത്താൻ ബത്തേരി: 44 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി നിജാഫത്ത് (30), മലപ്പുറം ഏറനാട് സ്വദേശി ഫിറോസ്(30) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ ബംഗളൂരുവിൽ നിന്നായിരുന്നു എം.ഡി.എം.എ കൊണ്ടുവന്നത്. സംശയം തോന്നിയതിനെത്തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന കാർ എക്സൈസ് സംഘം വിശദമായി പരിശോധിച്ചപ്പോഴാണ് പാക്കറ്റിലാക്കിയ നിലയിൽ എം.ഡി.എം.എ കണ്ടത്.
ഇന്‍സ്പെക്ടര്‍ ജി.എം. മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റിവ് ഓഫീസര്‍മാരായ രാജേഷ് കോമത്ത്, കെ.വി. മനോജ് കുമാര്‍, ഉദ്യോഗസ്ഥരായ കെ.എം. മഹേഷ്, കെ.വി. രാജീവന് എന്നിവരും പങ്കെടുത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments