
പത്തനംതിട്ട: മൈലപ്രയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരന് മരിച്ചു. വെട്ടിപ്പുറം സ്വദേശി പ്രസന്നന് ആണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Read Also : ഓടിക്കൊണ്ടിരുന്ന ബസിൽ തീപിടുത്തം: രണ്ടു പേർ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്ക്
നിയന്ത്രണം വിട്ട കാര്‍ യാത്രക്കാരനെ ഇടിച്ച ശേഷം മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇവര്‍ മദ്യപിച്ചിരുന്നോ എന്ന് സംശയമുള്ളതിനാല്‍ കാര്‍ യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments