Latest NewsKeralaNews

പിണറായി സര്‍ക്കാര്‍ കൈവിട്ട ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി

കൊല്ലം: പിണറായി സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ചതോടെ ബുദ്ധിമുട്ടിലായ ഭിന്നശേഷിക്കാരന് സഹായവുമായി നടനും ബിജെപി പ്രവര്‍ത്തകനുമായ സുരേഷ് ഗോപി. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ എസ്.ആര്‍ മണിദാസിനാണ് സുരേഷ് ഗോപി ഒരുലക്ഷം രൂപ സഹായമായി നല്‍കിയത്. ആവശ്യമെങ്കില്‍ ഒരുലക്ഷം രൂപകൂടി നല്‍കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Read Also: മ​ന്ത്രി​യു​ടെ വീ​ടി​ന് സ​മീ​പം എ​ട്ടു ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന് ഭീഷണി: ഊ​ട്ടിയിൽ തൊഴിലാളി അറസ്റ്റിൽ

‘ആ അമ്മയ്ക്ക് സര്‍ക്കാര്‍ ഈ തുക തിരികെ കൊടുക്കുമെങ്കില്‍ കൊടുത്തോട്ടെ. പക്ഷേ, സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ഒരു കൈത്താങ്ങാണ് ഞാന്‍ നല്‍കിയത്. ആ അമ്മയുടെ അവസ്ഥ ഞാന്‍ കണ്ടതാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഞാനിത് അറിഞ്ഞത്. അപ്പൊള്‍ തന്നെ വീട്ടില്‍ വിളിച്ച് പണം അയക്കാന്‍ രാധികയോട് പറഞ്ഞു. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് കൂടി പെന്‍ഷന്റെ രൂപത്തില്‍ ഒരുലക്ഷം രൂപ ആ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ അതും ഞാന്‍ നല്‍കാന്‍ തയ്യാറാണ്. പറ്റിയാല്‍ മണിദാസിനെ സന്ദര്‍ശിക്കുമെന്നും’ സുരേഷ് ഗോപി വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷമാണ് വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയിലധികമുണ്ടെന്ന് പറഞ്ഞ് മണിദാസിന് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയത്. മരുന്ന് വാങ്ങാനുള്‍പ്പെടെ ഈ പെന്‍ഷന്‍ തുകയായിരുന്നു ഉപയോഗിച്ചിരുന്നത്. പെന്‍ഷന്‍ നിഷേധിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി വാങ്ങിയ പെന്‍ഷന്‍ തുക മുഴുവനും തിരികെ അടയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ സ്‌കൂളിലെ തയ്യല്‍ അധ്യാപികയായിരുന്ന അമ്മയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍ മാത്രമാണ് മണിദാസിന്റെ കുടുംബത്തിന്റെ ആശ്രയം. 27-കാരനായ മണിദാസിന് സംസാരശേഷി ഇല്ല. ഇത് ഉള്‍പ്പെടെ അഞ്ചുതരം വൈകല്യങ്ങളുണ്ട് മണിദാസിന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button