തൃശൂര്‍: സുരേഷ് ഗോപിക്കും ബിജെപിക്കും പ്രധാനമന്ത്രിക്കും എതിരായ തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയില്‍ വന്ന ലേഖനം തൃശൂര്‍ അതിരൂപത തള്ളി. ലേഖനത്തിലെ പരാമര്‍ശം തൃശൂര്‍ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സഭാ കേന്ദ്രങ്ങള്‍ അറിയിച്ചു. സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസ് എന്ന സംഘടനയുടെ നിലപാടാണ് പത്രത്തില്‍ വന്നത്.
Read Also: ഡിജിറ്റൽ റുപ്പി ആപ്പിൽ ഇനി ക്യുആർ കോഡ് സ്കാൻ ചെയ്തും പണമടയ്ക്കാം, പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്
മണിപ്പൂര്‍ വിഷയത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. സഭയ്ക്ക് കീഴില്‍ രാഷ്ട്രീയകാര്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന സംഘടനകളില്‍ ഒന്നാണ് കത്തോലിക്ക കോണ്‍ഗ്രസ് എന്നും അതിരൂപത പറയുന്നു.
രണ്ട് ദിവസം മുന്‍പാണ് പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത മുഖപത്രം രംഗത്ത് വന്നത്.
തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ സംഘര്‍ഷം മറക്കില്ലെന്നും, മണിപ്പൂര്‍ കലാപത്തെ കേരളത്തില്‍ മറച്ച് പിടിക്കാന്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരണമെന്നാഗ്രഹിക്കുന്ന ഭരണകക്ഷി പ്രത്യേക താല്‍പര്യമെടുക്കുന്നുവെന്നുമുള്ള വിമര്‍ശനത്തില്‍ മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാവുമെന്നും മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ നവംബര്‍ ലക്കത്തില്‍ മുഖലേഖനത്തില്‍ പറഞ്ഞിരുന്നു.
Post Your Comments