Latest NewsKeralaNews

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫിക്കേഷൻ: തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി പോലീസ്

കൊച്ചി: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകുന്നു എന്ന രീതിയിൽ നിങ്ങൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ടോ. എങ്കിൽ ഈ സന്ദേശങ്ങളോട് പ്രതികരിക്കേണ്ട. സംഗതി തട്ടിപ്പാണ്.

Read Also: കളമശ്ശേരി സ്‌ഫോടനം: ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധം പരിശോധിക്കാന്‍ തയ്യാറെടുത്ത് പൊലീസ്

വ്യാജ ലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷൻ ആയോ വരാം. ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Read Also: പ്രസവം, ശിശു സംരക്ഷണം ദത്തെടുക്കല്‍: വനിതാ സൈനികര്‍ക്ക് ഉദ്യോഗസ്ഥരുടേതിന് സമാനമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button