
കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 26 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 10 പേര്‍ ഐസിയുവിലുമാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്.
Read Also: സര്‍ക്കാര്‍ എല്ലാ ഭരണാഘടന സീമകളും ലംഘിക്കുകയാണ്: സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നതെന്ന് ഗവര്‍ണര്‍
മൂന്ന് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മലയാറ്റൂര്‍ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ ഡൊമിനിക് മാര്‍ട്ടിനെ മാത്രമാണ് പ്രതി ചേര്‍ത്തത്.
അതേസമയം ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ബോംബ് നിര്‍മ്മാണത്തില്‍ കൂടുതല്‍ സഹായമുണ്ടോ എന്ന് പരിശോധിക്കും. ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളും പൊലീസ് പരിശോധിക്കും.
Post Your Comments