കൊച്ചി: ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
Read Also: ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു: രാജസ്ഥാനിൽ രണ്ട് പിഎഫ്ഐ അംഗങ്ങളെ എൻഐഎ അറസ്റ്റ് ചെയ്തു
വെടിക്കെട്ട് ശബ്ദ- പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ജില്ല കലക്ടര്‍മാര്‍ ഇത് ഉറപ്പുവരുത്തണം. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്.
Post Your Comments