മൈദുഗുരി: ഉത്തര നൈജീരിയയിൽ ഭീകരാക്രമണം. രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിലായി 37 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 14 വർഷങ്ങളിലായി നൈജീരിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക ഭീകര സംഘടനായ ബോക്കോഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
Read Also: ‘വരൂ, സ്ഥിരതാമസമാക്കൂ’; 4.85 ലക്ഷം പേരെ ക്ഷണിച്ച് ഈ സമ്പന്ന രാജ്യം, ഇന്ത്യക്കാർക്ക് നേട്ടമുണ്ടാകും
യോബെ സംസ്ഥാനത്തിലെ ഗൈദാം ജില്ലയിലുള്ള ഗ്രാമവാസികൾക്ക് നേരെയായിരുന്നു ആക്രമണം. 17 പേരെ ഭീകരർ വെടിവച്ച് കൊല്ലുകയായിരുന്നു. ഇവരുടെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ 20 പേർ തുടർന്നുണ്ടായ സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. 35,000ത്തോളം പേരാണ് ഇതുവരെ ബോക്കാഹറാമിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരരെ ഭയന്ന് രണ്ട് ലക്ഷത്തോളം പേർ നാട്ടിൽ നിന്ന് വിദേശത്തേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.
Post Your Comments