Latest NewsNewsIndia

സൈന്യത്തിന്റെ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം: നാല് സൈനികര്‍ക്ക് വീരമൃത്യു

ബദ്നോട്ട ഗ്രാമത്തിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഭീകരർ ആക്രമണം നടത്തിയത്

കഠുവ: ഇന്ത്യൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ജമ്മു കശ്മീരിലെ കഠുവയിലായിരുന്നു കഠുവയില്‍ നിന്ന് 150 കിലോ മീറ്റർ അകലെ ബദ്നോട്ട ഗ്രാമത്തിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഭീകരർ ആക്രമണം നടത്തിയത്. ഭീകരാക്രമണത്തില്‍ നാല് സൈനികർക്ക് വീരമൃത്യു. ആറ് സൈനികർക്ക് പരിക്കേറ്റു.

read also: തുണിയുരിഞ്ഞ് കാശുണ്ടാക്കുന്ന നിള നമ്പ്യാർ സ്വന്തം പേര് ഉപയോഗിച്ചാല്‍ മതി: അനില്‍ നമ്പ്യാർ

ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഭീകരർ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ സൈന്യവും തിരിച്ചടിച്ചെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ 9 കോർപ്സിന്റെ കീഴിലാണ് ഈ പ്രദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button