KasargodLatest NewsKeralaNattuvarthaNews

കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​നി​യെ പീഡിപ്പിച്ചു, ഫോ​ണി​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത് ഭീ​ഷ​ണി​യും: യുവാവിന് രണ്ടുവര്‍ഷം തടവും പിഴയും

കു​മ്പ​ള കോ​യി​പ്പാ​ടി​യി​ലെ സി. ​സാ​ഗ​റി​നെ(34)യാ​ണ് കോടതി ശിക്ഷിച്ചത്

കാ​സ​ര്‍​ഗോഡ്: കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​നി​യെ പീഡിപ്പിക്കുക​യും മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വി​ന് കോ​ട​തി ര​ണ്ടു​വ​ര്‍ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. കു​മ്പ​ള കോ​യി​പ്പാ​ടി​യി​ലെ സി. ​സാ​ഗ​റി​നെ(34)യാ​ണ് കോടതി ശിക്ഷിച്ചത്. കാ​സ​ര്‍​ഗോഡ് ജി​ല്ല അ​ഡീ​ഷന​ല്‍ സെ​ഷ​ന്‍സ് കോ​ട​തി(ര​ണ്ട്)യാണ് ശി​ക്ഷ വിധിച്ച​ത്.

Read Also : ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധം: ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റു​മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ര​ണ്ടു​വ​ര്‍ഷം ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ അ​ട​ക്കാ​നും 20 ദി​വ​സം ത​ട​വും 500 രൂ​പ പി​ഴ​യ​ട​ക്കാ​നും വി​ധി​ച്ചി​ട്ടു​ണ്ട്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ അ​ഞ്ച് ദി​വ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

കു​മ്പ​ള പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന കോ​ള​ജ് വി​ദ്യാ​ർ​ത്ഥിനി​യെ സാ​ഗ​ര്‍ 2018 ജൂ​ണ്‍ 15നും ​സെ​പ്റ്റം​ബ​ര്‍ 29നും ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. പെ​ണ്‍കു​ട്ടി ന​ല്‍കി​യ പ​രാ​തി​യിലാ​ണ് കേ​സെ​ടു​ത്ത​ത്.

അ​ന്ന​ത്തെ കു​മ്പ​ള എ​സ്.​ഐ എ. ​സ​ന്തോ​ഷ്‌​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button