Latest NewsNewsIndiaInternational

‘വരൂ, സ്ഥിരതാമസമാക്കൂ’; 4.85 ലക്ഷം പേരെ ക്ഷണിച്ച് ഈ സമ്പന്ന രാജ്യം, ഇന്ത്യക്കാർക്ക് നേട്ടമുണ്ടാകും

ഷില്ലോങ്: 2024-2026 ലെ ഇമിഗ്രേഷൻ പദ്ധതികൾ വെളിപ്പെടുത്തി കാനഡ. 2023-ലെ കണക്കിന് സമാനമായി 485,000 പുതിയ കുടിയേറ്റക്കാരെ സ്ഥിരമായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇമിഗ്രേഷൻ പദ്ധതികൾ ഈ സമ്പന്ന രാജ്യം വെളിപ്പെടുത്തിയത്. IANS പ്രകാരം, 2025-ഓടെ ഇമിഗ്രേഷൻ ലെവലുകൾ 500,000 ആയി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. ഇമിഗ്രേഷൻ ലെവൽ പ്ലാൻ 2024-26 ബുധനാഴ്ചയാണ് കാനഡ പുറത്തിറക്കിയത്.

സാമ്പത്തികം, കുടുംബം, മാനുഷികത എന്നിങ്ങനെ മൂന്ന് വിഭാ​ഗങ്ങളിൽ ഓരോന്നിനും കീഴിൽ അടുത്ത മൂന്ന് വർഷത്തേക്ക് കാനഡയിലേക്ക് ക്ഷണിക്കുന്ന സ്ഥിരതാമസക്കാരുടെ എണ്ണത്തെ സംബന്ധിച്ച മാർ​ഗ നിർദ്ദേശങ്ങളാണ് പുറത്തിറക്കിയത്. പുതിയ മാനദണ്ഡ പ്രകാരം ഇപ്പോൾ ഓരോ വർഷവും 4.85 ലക്ഷം പുതിയ കുടിയേറ്റക്കാരെ രാജ്യം സ്വാഗതം ചെയ്യും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ത്യക്കാർക്കാണ് നേട്ടമുണ്ടാവുക.

2024-ൽ 485,000 കുടിയേറ്റക്കാരെയും 2025, 2026 വർഷങ്ങളിൽ 500,000 കുടിയേറ്റക്കാരെയുമാണ് കാനഡ ലക്ഷ്യമിടുന്നത്. 2024-ൽ എക്‌സ്‌പ്രസ് എൻട്രിയിലൂടെ ലക്ഷ്യമിടുന്നത് 110,700 സ്ഥിരതാമസക്കാരെയാണ്. 2025-ലും 2026-ലും ഇത് 117,500 ആയി വർധിക്കും. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം പ്രകാരം 2024-ൽ 110,000 കുടിയേറ്റക്കാരായിരിക്കും അനുവദിക്കുക. എന്നാൽ 2025-ലും 2026-ലും 120,000 ആയി ഉയരും. 2024ൽ 82,000 പേരെ പ്രവേശിപ്പിക്കുക എന്നതാണ് സ്‌പൗസൽ, പാർട്‌ണർ, ചിൽഡ്രൻ സ്‌പോൺസർഷിപ്പിന്റെ ലക്ഷ്യം. കാനഡയുടെ ഇമിഗ്രേഷൻ ആന്റ് റഫ്യൂജി പ്രൊട്ടക്ഷൻ ആക്ട് (IRPA) പ്രകാരം ഫെഡറൽ ഗവൺമെന്റ് അതിന്റെ വാർഷിക ഇമിഗ്രേഷൻ പ്ലാൻ നവംബർ 1-നകം അവതരിപ്പിക്കണം.

ഈ പുതിയ കുടിയേറ്റ ലക്ഷ്യങ്ങൾ കാനഡയിൽ 1.3% വാർഷിക ജനസംഖ്യാ വർദ്ധനവിന് കാരണമാകും. പാർപ്പിട ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഉയർന്ന ഇമിഗ്രേഷൻ ലെവലുകൾ ഇതിനകം തന്നെ രാജ്യത്തെ ജനസംഖ്യ 40 ദശലക്ഷം കവിയാൻ സഹായിച്ചിട്ടുണ്ട്. പാർപ്പിട പരിമിതികൾ മൂലമുള്ള എതിർപ്പുകൾക്കിടയിലും ഉയർന്ന ഇമിഗ്രേഷൻ നില നിലനിർത്താനുള്ള തീരുമാനം ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉയർത്തി. 2024ൽ 76,115 പുതിയ അഭയാർഥികളെ വരവേൽക്കാൻ കാനഡ പദ്ധതിയിടുന്നു. കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള വ്യക്തികളിൽ നിന്ന് സ്ഥിരതാമസത്തിനും താൽക്കാലിക താമസത്തിനും പൗരത്വത്തിനുമായി 5.2 ദശലക്ഷത്തിലധികം അപേക്ഷകൾ രാജ്യം പ്രോസസ്സ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button