കട്ടപ്പന: ബസിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ഞുമല സത്രം ഭാഗത്ത് കുന്നേൽ വീട്ടിൽ ബാബു(62)വിനെയാണ് കോടതി ശിക്ഷിച്ചത്. കട്ടപ്പന പോക്സോ കോടതി ജഡ്ജി മഞ്ജു വി. ആണ് ശിക്ഷ വിധിച്ചത്.
Read Also : ഹാക്കിങ് മുന്നറിയിപ്പ് വിവാദം: ആപ്പിള്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനൊരുങ്ങി പാര്‍ലമെന്ററി പാനല്‍
2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരുവർഷം കഠിനതടവും 3000 രൂപ പിഴയും പോക്സോ വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിന തടവും 6000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ നാലുമാസത്തെ അധികതടവും അനുഭവിക്കണം.
Post Your Comments