ഡൽഹി: ഹാക്കിങ് മുന്നറിയിപ്പ് വിവാദത്തില്‍ ഇടപെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. അടുത്ത യോഗത്തില്‍ ആപ്പിള്‍ ഉദ്യോഗസ്ഥരെ പാര്‍ലമെന്ററി പാനല്‍ വിളിച്ചുവരുത്തും. കോൾ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ക്കും രാജ്യത്തെ മറ്റ് പ്രമുഖ വ്യക്തികള്‍ക്കും ഐഫോണുകളില്‍ ലഭിച്ച മുന്നറിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിശദീകരണം തേടും.
സംഭവത്തില്‍ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് അഗാധമായ ആശങ്ക പ്രകടിപ്പിച്ചെന്നും വിഷയം വളരെ ഗൗരവത്തോടെ പരിഗണിക്കുകയാണെന്നും അധിചരിത്ര അറിയിച്ചു. നേരത്തെ പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ150ലധികം രാജ്യങ്ങളില്‍ ആപ്പിള്‍ സന്ദേശം നല്‍കിയിട്ടുണ്ടെന്നും അലേര്‍ട്ടുകള്‍ അവ്യക്തമാണെന്നും സർക്കാർ അറിയിച്ചു.
Post Your Comments