ThiruvananthapuramNattuvarthaLatest NewsKeralaNews

സ്കൂ​ട്ട​റി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം മ​ക​ന്‍റെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ പോ​യ വീ​ട്ട​മ്മയ്ക്ക് ടി​പ്പ​റി​ടി​ച്ച് ദാരുണാന്ത്യം

ചാ​ല ക​രി​മ​ഠം കോ​ള​നി എ​സ്കെ​പി ടീം​ബേ​ഴ്സി​നു സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ലേ​ഖ(48)യാ​ണ് മ​രി​ച്ച​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: ഭ​ർ​ത്താ​വി​നൊ​പ്പം മ​ക​ന്‍റെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ പോ​യ വീ​ട്ട​മ്മ ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ചാ​ല ക​രി​മ​ഠം കോ​ള​നി എ​സ്കെ​പി ടീം​ബേ​ഴ്സി​നു സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ലേ​ഖ(48)യാ​ണ് മ​രി​ച്ച​ത്.

Read Also : ആരാണ് ആ പെൺകുട്ടി? ഷൈന്‍ ടോം ചാക്കോയുടെ നെഞ്ചോട് ചേര്‍ന്ന് നില്ക്കുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍മിഡിയ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഭ​ർ​ത്താ​വു​മൊ​ത്തു സ്കൂ​ട്ട​റി​ൽ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്ത് നി​ന്ന് പ​ള്ളി​ച്ച​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ക​ര​മ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​വ​ച്ച് സ്കൂ​ട്ട​റി​നെ മ​റി​ക​ട​ന്നു​വ​ന്ന ടി​പ്പ​ർ ലോ​റി​യു​ടെ ട​യ​റി​ൽ സ്കൂ​ട്ട​ർ ത​ട്ടിയാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സ്കൂ​ട്ട​റി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ ഇ​വ​ർ സ​മീ​പ​ത്തെ ഡി​വൈ​ഡ​റി​ലേ​ക്ക് ത​ല​യി​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കേ​റ്റ പരിക്കാണ് മരണകാരണമായത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭ​ർ​ത്താ​വ്: കു​മാ​ര​ൻ. മൂ​ന്നു മ​ക്ക​ളു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button