Latest NewsArticleNews

എസ്. പി.ബി: അതിര്‍ത്തികളില്ലാത്ത സംഗീതം ഈ ലോകത്ത് സാദ്ധ്യമാണെന്ന് തെളിയിച്ച ഗായകൻ, തെന്നിന്ത്യ നിറഞ്ഞാടിയ പ്രതിഭ

1969 -ല്‍ എം.ജി.ആറിന്റെ പ്രത്യേക താല്‍പര്യം കൊണ്ട് വീണു കിട്ടിയ ‘ആയിരം നിലവേ വാ’ എന്ന പാട്ട്, അടിമൈ പെണ്ണിനു’ വേണ്ടി തമിഴില്‍ പാടി തുടങ്ങിയതാണ് ഇന്ത്യ കണ്ട മികച്ച ​ഗായകരിലൊരാളായ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്. പി. ബാലസുബ്രഹ്മണ്യം. പിന്നീടദ്ദേഹം’പാടും നിലാ’ എന്ന് തന്നെ തമിഴ്‌നാട്ടില്‍ അറിയപ്പെട്ടു. പല ജനുസ്സുകളിലുള്ള പാട്ടുകള്‍ പാടി. പ്രദേശവ്യത്യാസമില്ലാതെ മനസ്സുകളെ വശീകരിച്ചു. എല്ലാവര്‍ക്കും പ്രിയങ്കരനായ ഗായകനായി ജീവിച്ചു.

ഏതു കാലത്തും യുവതലമുറയുടെ ആവേശമായി തുടര്‍ന്നിരുന്നു, എസ്. പി. ബി. പ്രായത്തിന്റെ അതിര്‍ത്തികളെ ഭേദിച്ചു മുന്നോട്ടുപോയിരുന്ന ആ ശബ്ദം എന്നേക്കുമായി നിലച്ചുപോയപ്പോള്‍, ജനപ്രിയസംഗീതത്തിന്റെ ഒരു കാലഘട്ടം കൂടിയാണ് അവസാനിച്ചത്.

എസ്. പി. ബി ആന്ധ്രപ്രദേശ് നെല്ലൂരിലെ കൊനെട്ടമ്മപേട്ടയിൽ എസ്. പി. സാമ്പമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി 1946 ജൂലായ് 4-ാം തീയതിയാണ് ജനിച്ചത്. ഇദ്ദേഹം കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അച്ഛൻ ആഗ്രഹിച്ചത് ഒരു എൻ‌ജിനീയർ ആക്കാനായിരുന്നു. അങ്ങനെ അനന്തപൂരിലെ എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിച്ചതിനാൽ തുടർ വിദ്യാഭ്യാസം സാധ്യമാകാത്ത അദ്ദേഹം ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി.

Read Also : മാറാത്ത സംവരണം ആവശ്യപ്പെട്ട് പ്രതിഷേധം: എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ വീടിന് പ്രക്ഷോഭകർ തീയിട്ടു

ഇതിനിടയിൽ പല മത്സരങ്ങളിൽ നല്ല ഗായകനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പഠനത്തോടൊപ്പം ലളിത സംഗീതത്തിലും മുൻ‌നിരക്കാരനായ അദ്ദേഹം പഠനം ശേഷം ഒരു ഗാനമേള ട്രൂപ്പിൽ അംഗമായി.

1966 ഡിസംബർ 15 ആം തിയതി ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിൽ പാടി ചലച്ചിത്ര പിന്നണി ഗായക രംഗത്തേക്ക് ചുവടുവെച്ച അദ്ദേഹം 40000 ലധികം ഗാനങ്ങൾ പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്. ഇതിൽ തെലുങ്ക്/തമിഴ്/കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്.

ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകർക്കായി അദ്ദേഹം ഗാനങ്ങൾ പാടിയീട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡ് എസ്.പി.ബി ക്ക് സ്വന്തമാണ്.

ഗായകൻ, നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ഇദ്ദേഹത്തിന് നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണയും ഒപ്പം പത്മഭൂഷൻ അവാർഡുൾപ്പെടെ വിവിധ സംസ്ഥാന അവാർഡുകളും മറ്റു ബഹുമതികളും ലഭിച്ചിട്ടുണ്ട്.

2020 സെപ്റ്റംബർ 25 ആം തീയതി അദ്ദേഹം തന്റെ 74 -ാം വയസ്സിൽ ചെന്നൈ അരുമ്പാക്കം നെൽസൺ മാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

സാവിത്രിയാണ് ഭാര്യ. ഗായകനും നടനുമായ എസ്.പി.ബി. ചരണും, പല്ലവിയുമാണ് മക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button