ഏത് പ്രായത്തിലുള്ളവര്‍ക്കും മധുരം ഇഷ്ടമാണ്. ആഘോഷങ്ങളിലും വിവാഹചടങ്ങുകളിലുമൊക്കെ മധുരം ഒഴിച്ചുകൂടാനാകാത്ത പ്രധാന ഘടകമാണ്. മധുരപ്രിയര്‍ക്ക് ഏറ്റവും ഇഷ്ടം ലഡു തന്നെയാണ്. പല നിറത്തില്‍ കണ്ണാടി കൂടുകളില്‍ ഇരുന്നു മാടി വിളിക്കുന്ന ലഡുവെന്ന പലഹാരത്തെ ഇഷ്ടപ്പെടാത്ത മധുരപ്രിയര്‍ കുറവായിരിക്കും. അങ്ങനെയുള്ളവര്‍ അറിയാതെ പോകരുത് അണ്ണാമയ്യ ലഡു എന്താണെന്ന്.
അണ്ണാമയ്യ കേരളത്തിലോ തമിഴ്‌നാട്ടിലോ ഒന്നും ലഭിക്കില്ല. അത് വാങ്ങാന്‍ ആന്ധ്രയിലേക്ക് പോകണം, പോയാല്‍ അപ്പോള്‍ തന്നെ വാങ്ങാമെന്നും കരുതണ്ട. വാങ്ങണമെന്നു വിചാരിച്ചാല്‍ 15 ദിവസം മുന്‍പ് തന്നെ ഓര്‍ഡര്‍ കൊടുക്കണം. ആന്ധ്രയിലെ ബാപാട്‌ല ജില്ലയിലെ നാഗരാജുപള്ളിയിലാണ് അണ്ണാമയ്യ ലഡുവിന്റെ ദേശം.
200 തരം മധുരപലഹാരങ്ങള്‍ വാങ്ങാന്‍ കിട്ടുന്ന സ്ഥലമാണ് നാഗരാജുപള്ളി. കശ്മീരി, മൈസൂര്‍ പാക്ക്, കലാഖണ്ഡ്, ബാദുഷ, മാല്‍പുരി, വിവിധയിനം ബംഗാളി സ്വീറ്റ്‌സ് എന്നിവയെല്ലാം ഇവിടെയുണ്ട്. തിരുപ്പതിയിലെ പ്രശസ്തമായ വെങ്കിടാചലപതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിന്റെ രുചിയോടു സാമ്യമുണ്ട് അണ്ണാമയ്യ ലഡുവിനു എന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്.
Post Your Comments