Latest NewsNewsIndia

മാറാത്ത സംവരണം ആവശ്യപ്പെട്ട് പ്രതിഷേധം: എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ വീടിന് പ്രക്ഷോഭകർ തീയിട്ടു

മുംബൈ: മഹാരാഷ്ട്രയിൽ മാറാത്ത സംവരണം ആവശ്യപ്പെട്ട് പ്രതിഷേധത്തിനിടെ എൻസിപി എംഎൽഎയുടെ വസതിക്ക് തീയിട്ടു. എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ വസതിക്കാണ് പ്രക്ഷോഭകർ തീവച്ചത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സംഭവം നടക്കുമ്പോൾ താൻ വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് പ്രകാശ് സോളങ്കെ വ്യക്തമാക്കി. ‘ഭാഗ്യവശാൽ, എന്റെ കുടുംബാംഗങ്ങൾക്കോ ​​ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്, പക്ഷേ തീപിടിത്തത്തിൽ വലിയ നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്,’ സോളങ്കെ പറഞ്ഞു.

അരവാനെ ആരാധിക്കുന്ന വില്ലുപുരത്തെ കൂവാഗം, 18 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം: ട്രാൻസുകളുടെ ആഘോഷങ്ങൾ

മഹാരാഷ്ട്രയിൽ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത ക്വാട്ട ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. സംവരണ വിഷയത്തിൽ പ്രതിഷേധിച്ച് ശിവസേന നേതാവ് ഹേമന്ത് പാട്ടീൽ എംപി സ്ഥാനം രാജിവച്ചതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മറാഠികളുടെ പുരോഗതി തടയാൻ ഗൂഢാലോചന നടത്തുകയാണെന്ന് പ്രക്ഷോഭകർ നേരത്തെ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button