
വണ്ടിപ്പെരിയാർ: മൗണ്ട് എസ്റ്റേറ്റിൽ താമസക്കാരിയായ യുവതിയെ എസ്റ്റേറ്റ് മാനേജരും ഫീൽഡ് ഓഫീസറും ചേർന്ന് മർദിച്ചതായി പരാതി. എം.കെ. ഭവനിൽ മണിയുടെ ഭാര്യ റൂബി(35)യ്ക്കാണ് പരിക്കേറ്റത്. എസ്റ്റേറ്റ് വക സ്ഥലം കൈയേറിയെന്ന് ആരോപിച്ചാണ് മർദിച്ചത്.
Read Also : കേരളത്തില്‍ ‘സമാധാനവും സാഹോദര്യവും ജീവന് കൊടുത്തും നിലനിര്‍ത്തും’, പ്രമേയം പാസാക്കി സര്‍വ്വകക്ഷി യോഗം
എസ്റ്റേറ്റ് മാനേജർ അഭിഷേക്, ഫീൽഡ് ഓഫീസർ രാജൻ എന്നിവർ ചേർന്ന് മർദിച്ചതായാണ് പരാതി. പരിക്കേറ്റ യുവതി വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.
സംഭവത്തിൽ, വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു.
Post Your Comments