KeralaLatest NewsNews

ഹമാസ് പ്രതിനിധിയെ കേരളത്തിലെ ഒരു സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ ആര്‍ക്കും എതിര്‍പ്പില്ല, ഇതാണ് വര്‍ഗീയവാദം

മുഖ്യമന്ത്രിയുടെ വര്‍ഗീയവാദി എന്ന വിളിക്ക് എതിരെ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തന്നെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ‘അഴിമതിയും പ്രീണനവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തുമ്പോള്‍ വര്‍ഗീയവാദി എന്ന് പറഞ്ഞ് മറയ്ക്കാനാണ് ശ്രമിക്കുന്നത്. ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ കോണ്‍ഗ്രസും മിണ്ടുന്നില്ല. തന്റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണ്’, അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read Also: സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച ശേ​ഷം പു​ര​യി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി: ഏഴുപേർക്ക് പരിക്ക്

സര്‍വ്വകക്ഷിയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്.

‘ വര്‍ഗീയതയുടെ വിഷമെന്ന് മുഖ്യമന്ത്രി തന്നെ കുറിച്ച് പരാമര്‍ശിച്ചു. വിധ്വംസക ശക്തികളെ പ്രീണിപ്പിച്ചതിന്റെ ചരിത്രമുണ്ട്. ഇടതുപക്ഷവും കോണ്‍ഗ്രസും ഇതിന് കൂട്ടുനിന്നു. ഹമാസിനെ കേരളത്തിലെ ഒരു ചടങ്ങില്‍ പങ്കെടുപ്പിച്ച വിഷയമാണ് താന്‍ ഉയര്‍ത്തിയത്. വിധ്വംസക ശക്തികള്‍ക്കെതിരെ പറയുന്നവരെ വര്‍ഗീയവാദി എന്ന് മുഖ്യമന്ത്രി വിളിക്കുന്നു. എലത്തൂര്‍ സംഭവം ഭീകരാക്രമണം അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആക്രമണത്തില്‍ പിന്നീട് സാക്കിര്‍ നായിക്ക് ഗ്രൂപ്പിന്റെ പങ്ക് വ്യക്തമായി. ഇത് പറഞ്ഞാലും വര്‍ഗീയവാദി എന്ന് വിളിക്കും’, കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button