News

ഭക്തർക്കിത് ജന്മസാഫല്യം: ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദ്യം അർപ്പിച്ച് ഭക്തസഹസ്രങ്ങൾ

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തസഹസ്രങ്ങൾ. ഉച്ചയ്ക്ക് 2.30-ന് ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രപൂജാരി പണ്ടാരയടുപ്പിലെ പൊങ്കാല നിവേദിച്ചു. ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച 250-ലേറെ പൂജാരിമാർ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ തീർഥം വിതറി പൊങ്കാല നിവേദിച്ചു. ഈ സമയം ആകാശത്തു നിന്ന് വായുസേനയുടെ ചെറുവിമാനത്തിൽ പുഷ്പവൃഷ്ടി നടത്തുന്നുണ്ടായിരുന്നു.

Read Also: ബസുകളുടെ മത്സരയോട്ടം, കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്

ഞായറാഴ്ച രാവിലെ ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. പാട്ടുപരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. പാട്ടുതീർന്നതോടെയാണ് ശ്രീകോവിലിൽനിന്നു ദീപം പകരുന്ന ചടങ്ങിലേക്ക് തന്ത്രി തെക്കേടതുത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കടന്നത്.

തന്ത്രി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരിക്ക് നൽകി. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീകത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറി. തുടർന്ന്, വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പിലും തീ പകർന്നതിനുശേഷം നഗരത്തിലും ക്ഷേത്രപരിസരത്തുമുള്ള പൊങ്കാലക്കളങ്ങളിലും അടുപ്പുകളിലേക്കും തീ പകർന്നു നൽകി. പ്രാർത്ഥനയോടെ ഭക്തജനങ്ങൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടു. സിനിമാ സീരിയൽ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഇത്തവണ പൊങ്കാലയിടാനായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button