തൃശൂർ ഇങ്ങെടുക്കുവാ എന്ന വാചകത്തെ ട്രോൾ ചെയ്തു ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് തോളിൽ കൈവെച്ച് അതെ രീതിയിൽ മറുപടി പറഞ്ഞ സുരേഷ് ഗോപിയുടെ പ്രവൃത്തിക്കെതിരെ പത്രപ്രവർത്തക യൂണിയൻ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ, താൻ ഒരു മകളെ പോലെ കണ്ടാണ് അങ്ങനെ ചെയ്തതെന്നും ഒരു അച്ഛനെ പോലെ ക്ഷമ ചോദിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. മനോരമ ന്യൂസിനോടാണ് സുരേഷ് ഗോപിയുടെ പ്രതികരണം. അവർക്കുണ്ടായ ബുദ്ധിമുട്ടിൽ നേരിട്ട് പലതവണ വിളിച്ചു ക്ഷമ പറയാൻ ശ്രമിച്ചെങ്കിലും മാധ്യമ പ്രവർത്തകയെ ഫോണിൽ കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രതിഷേധമുയർന്നിരുന്നു. സുരേഷ് ഗോപി തന്റെ മരിച്ചു പോയ മകളെ പോലെ വാത്സല്യത്തോടെ ആണ് അങ്ങനെ ചെയ്തതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പക്ഷം.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.
എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..
ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു
SORRY SHIDA…
Post Your Comments