KeralaLatest News

സ്ത്രീപീഡന കേസിലെ പ്രതികൾ ഉൾപ്പെടുന്ന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് സാംസ്കാരിക കേരളത്തിന് അപമാനം: വാചസ്പതി

സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് പറഞ്ഞ പത്രപ്രവർത്തക യൂണിയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. പട്ടാപ്പകൽ ക്യാമറകൾക്ക് മുന്നിൽ വെച്ച് അദ്ദേഹം ഒരു മാധ്യമ പ്രവർത്തകയോട് അപമര്യാദ കാണിച്ചു എന്ന് പറഞ്ഞ് ആദേഹത്തെ ഇല്ലാതാക്കാൻ എടുത്ത ക്വട്ടേഷൻ തത്കാലം കയ്യിൽ തന്നെ വെക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇരട്ടത്താപ്പും ധിക്കാരവും കൊണ്ട് മലയാളികളെ മുഴുവൻ വരുതിക്ക് നിർത്താമെന്ന ചിന്തയൊന്നും കേരളത്തിലെ അന്തംകമ്മി ക്വട്ടേഷൻ സംഘങ്ങൾക്ക് വേണ്ട. സുരേഷ്ഗോപി എന്ന ബിജെപിക്കാരനോട് നിങ്ങൾക്കുള്ള ചൊരുക്ക് മനസ്സിലാകും. പക്ഷേ അത് രാഷ്ട്രീയമായി തീർക്കുന്നതാണ് മാന്യത. അല്ലാതെ പട്ടാപ്പകൽ ക്യാമറകൾക്ക് മുന്നിൽ വെച്ച് അദ്ദേഹം ഒരു മാധ്യമ പ്രവർത്തകയോട് അപമര്യാദ കാണിച്ചു എന്ന് പറഞ്ഞ് ആദേഹത്തെ ഇല്ലാതാക്കാൻ എടുത്ത ക്വട്ടേഷൻ തത്കാലം കയ്യിൽ തന്നെ വെക്കുന്നതാണ് നല്ലത്. നിങ്ങളുടെ ആ രോദനം സ്വീകരിക്കാൻ തത്കാലം സൗകര്യമില്ല. നിങ്ങൾ രണ്ട് പേരെയും മലയാളികൾക്ക് നന്നായറിയാം എന്നത് തന്നെ കാരണം.

ക്വട്ടേഷൻ സംഘത്തിൻ്റെ മുന്നണി പോരാളിയായി നിൽക്കുന്ന കെ.യു.ഡബ്ല്യൂ.ജെ സിപിഎമ്മിൻ്റെ പാദസേവകരായിട്ട് കാലം കുറേയായി. എകെജി സെൻ്ററിൽ നിന്നുള്ള തിട്ടൂരത്തിന് അനുസരിച്ച് മാത്രം വാ തുറക്കുന്ന യജമാന സ്നേഹം കേരളം കുറേക്കാലമായി കാണുന്നതാണ്. സ്ത്രീ പീഡന കേസിലെ പ്രതികൾ ഉൾപ്പെടുന്ന സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് സാംസ്കാരിക കേരളത്തിന് അപമാനമാണ്. നായനാരും, എം.എം മണിയും, വയലാർ രവിയും പറഞ്ഞ വഷളത്തം പഞ്ചപുച്ഛം അടക്കി കേട്ട് നിന്നവർക്ക് നിരുപദ്രവകരമായ ഈ സ്പർശം അസ്വാഭാവികമായി തോന്നുന്നത് ഉണ്ട ചോറിനോടുള്ള കൂർ ആണെന്ന് മനസ്സിലാകും.

“എസ്എഫ്ഐക്ക് നേരെ വന്നാൽ പെലച്ചിക്ക് വയറ്റിലുണ്ടാക്കി കൊടുക്കും” എന്ന് പറഞ്ഞ ആഭാസനെ അതിഥിയായി ക്ഷണിച്ച് അന്തിച്ചർച്ച നടത്തുന്ന നിങ്ങളുടെ അംഗീകാരം യഥാർത്ഥത്തിൽ സുരേഷ് ഗോപിക്ക് അപമാനമാണ്. അതുകൊണ്ട് നിങ്ങൾ
ഇങ്ങനെ തന്നെ തുടരണം എന്നോരപേക്ഷ ഈ ക്വട്ടേഷൻ സംഘത്തോടുണ്ട്. അപ്പോൾ മാത്രമേ ജനങ്ങൾക്കും ചിലത് പറയാനുള്ള അവസരം കിട്ടൂ. കാതോർത്താൽ ഇപ്പൊൾ തന്നെ അത് കേൾക്കാം. പ്ഭാ പുല്ലേ…..
Suressh Gopi

shortlink

Related Articles

Post Your Comments

Related Articles


Back to top button