വണ്ടിപ്പെരിയാർ: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് കാർ യാത്രികരായ മൂന്നു പേർക്ക് പരിക്കേറ്റു. വണ്ടൻമേട് സ്വദേശികളായ ഡ്രൈവർ വിപിൻ (32), രാമൻ നായർ (69 ), ആദിത്യൻ (17) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : രാജസ്ഥാൻ തെരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണം നയിക്കാൻ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്
62-ാം മൈൽ പോളിടെക്നിക് കോളജിനു സമീപം ആണ് അപകടം നടന്നത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കു ശേഷം വണ്ടൻമേട്ടിലേക്ക് രോഗിയുമായി പോയ കാറാണ് അപകടത്തിൽപ്പെട്ടത്.
Read Also : മലപ്പുറത്ത് നടന്ന പലസ്തീൻ അനുകൂല റാലിയിൽ ഹമാസ് നേതാവ് ഓൺലൈനിലൂടെ പങ്കെടുത്ത സംഭവം വിവാദമാവുന്നു
ദേശീയ പാതയിൽ പട്രോളിംഗിനുണ്ടായിരുന്ന വണ്ടിപ്പെരിയാർ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments