മലപ്പുറം: കേരളത്തിൽ നടന്ന പലസ്‌തീൻ അനുകൂല റാലിയിൽ ഹമാസ് നേതാവ് ഓൺലൈനിലൂടെ പങ്കെടുത്തത് വിവാദമാവുന്നു. മലപ്പുറം ജില്ലയിൽ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച റാലിയിൽ ഹമാസ് നേതാവ് പങ്കെടുത്തതായാണ് ആരോപണം. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ട ഹമാസ് ഭീകരസംഘടനയുടെ നേതാവാണ് ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ വെർച്വലായി പങ്കെടുത്തത്.
റാലിയിൽ പങ്കെടുത്ത ജനങ്ങളെ ഹമാസ് നേതാവ് ഖാലിദ് മഷാൽ വെർച്വലായി അഭിസംബോധന ചെയ്യുന്നത് വീഡിയോയിൽ കാണാമായിരുന്നു. സംഭവത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രൂക്ഷവിമർശനവുമായി രംഗത്ത് വന്നു. മലപ്പുറത്ത് നടന്ന സോളിഡാരിറ്റി പരിപാടിയിൽ ഹമാസ് നേതാവ് ഖാലിദ് മഷേലിന്റെ പങ്കാളിത്തം ഭയപ്പെടുത്തുന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
എടക്കൽ ഗുഹ മുതൽ നീലക്കുറിഞ്ഞി വസന്തം വരെ; കേരളത്തിലെ സവിശേഷമായ ചില സ്ഥലങ്ങൾ
‘മലപ്പുറത്ത് നടന്ന സോളിഡാരിറ്റി പരിപാടിയിൽ ഹമാസ് നേതാവ് ഖാലിദ് മഷേലിന്റെ വെർച്വൽ പങ്കാളിത്തം ഭയപ്പെടുത്തുന്നതാണ്. പിണറായി വിജയന്റെ കേരളാ പോലീസ് എവിടെ? ‘സേവ് പലസ്‌തീൻ’ എന്നതിന്റെ മറവിൽ ഹമാസ് എന്ന ഭീകരസംഘടനയെ മഹത്വവത്കരിക്കുകയും നേതാക്കളെ പോരാളികളായി ചിത്രീകരിക്കുകയും ചെയ്യുകയാണ്. ഇത് അസ്വീകാര്യമാണ്,’ കെ സുരേന്ദ്രൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
Post Your Comments