
ന്യൂഡൽഹി: രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ പ്രിയങ്ക ഗാന്ധിയെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രിയങ്ക ഗാന്ധി മുന്നിൽ നിന്ന് നയിച്ച രണ്ടു സംസ്ഥാനങ്ങളിലും മിന്നും വിജയം സ്വന്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എഐസിസി ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നാണ് വിവരം.
Read Also: തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കൽ: മൈക്രോ സൈറ്റുകളുമായി കേരളാ ടൂറിസം
പ്രിയങ്കാ ഗാന്ധിയ്ക്ക് കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകാൻ കഴിയുന്നുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പ്രിയങ്കാ ഗാന്ധിയെ മുന്നിൽ നിർത്തി പ്രചാരണം നടത്തി വിജയം നേടാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
നവംബർ 25 നാണ് രാജസ്ഥാൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നാണ് ഫലപ്രഖ്യാപനം. അതേസമയം, കഴിഞ്ഞ ദിവസം രാജസ്ഥാനിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. 7 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ തന്റെ സർക്കാർ അധികാരത്തിലെത്തിയാൽ വീട്ടിലെ ഗൃഹനാഥയ്ക്കു പ്രതിവർഷം 10,000 രൂപ നൽകുമെന്ന് ഗെലോട്ട് പറഞ്ഞു, 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ, കോളജ് വിദ്യാർഥികൾക്കു സൗജന്യ ലാപ്ടോപ്, സ്‌കൂൾ വിദ്യാർഥികൾക്കു സൗജന്യ ഇംഗ്ലിഷ് വിദ്യാഭ്യാസം തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നുണ്ട്.
പ്രകൃതിദുരന്തങ്ങളിൽ നാശനഷ്ടം നേരിടുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കായി പഴയ പെൻഷൻ (ഒപിഎസ്), ക്ഷീരകർഷകരിൽനിന്നു കിലോയ്ക്കു 2 രൂപ നിരക്കിൽ ചാണകം വാങ്ങാൻ പദ്ധതി എന്നിവയാണ് കോൺഗ്രസിന്റെ മറ്റ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
Read Also: മലപ്പുറത്ത് നടന്ന പലസ്‌തീൻ അനുകൂല റാലിയിൽ ഹമാസ് നേതാവ് ഓൺലൈനിലൂടെ പങ്കെടുത്ത സംഭവം വിവാദമാവുന്നു
Post Your Comments