ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത്. ഇന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് വോട്ടെടുപ്പ് നടക്കും. അതേസമയം ഏറ്റുമുട്ടലില്‍ മരണം 7000 ആയി.
ഇസ്രയേല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു. ലബനോൻ അതിർത്തിയിലും ആക്രമണം തുടരുകയാണ്.
സിറിയയിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അതിനിടെ, പഞ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ രംഗത്തുവന്നു. മേഖലയിലേക്ക് 900 സൈനികരെ കൂടി വിന്യസിക്കുമെന്നും അമേരിക്ക അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനയിക്ക് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതായി അമേരിക്കൻ ദേശീയ സുരക്ഷാ വക്താവ് വ്യക്തമാക്കി.
Post Your Comments