പന്ന: ജോലിക്കിടയിൽ കർഷകൻ കണ്ടെത്തിയത് അരക്കോടി രൂപ വിലമതിക്കുന്ന രത്നം. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. ചെറുകിട കർഷകനായ പ്രതാപ് സിംഗ് യാദവാണ് നിമിഷനേരം കൊണ്ട് ലക്ഷാധിപതിയായത്.
കുറച്ച് ഭൂമിയിൽ സ്വന്തമായി കൃഷി ചെയ്ത് ജീവിക്കുന്ന പ്രതാപ്, ഒഴിവുസമയങ്ങളിൽ ഖനിയിൽ തൊഴിലാളിയായും പോകാറുണ്ട്. ചൊവ്വാഴ്ച അങ്ങനെ കിളക്കുന്നതിന് ഇടയിലാണ് പ്രതാപിന് രത്നക്കല്ല് ലഭിച്ചത്. ഉടൻ മേലധികാരിയായ രവി പട്ടേലിന്റെ പക്കൽ പ്രതാപ് അത് സമർപ്പിക്കുകയായിരുന്നു. ഏറ്റവും ചുരുങ്ങിയത് 50 ലക്ഷം രൂപ ലഭിക്കുന്ന രത്നമാണ് ഇതെന്നും, ലേലത്തിൽ രത്നം വിറ്റു പോയാൽ ഉടൻ സർക്കാരിന് കൊടുക്കാനുള്ള നികുതി കിഴിച്ച ശേഷം, പണം പ്രതാപിനെ ഏൽപ്പിക്കുമെന്നും രവി പട്ടേൽ വ്യക്തമാക്കി.
തന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയും ഒരു ബിസിനസ് സംരംഭമാരംഭിക്കാൻ വേണ്ടിയും ചെലവാക്കും മധ്യപ്രദേശിലെ പന്ന ജില്ല രത്നങ്ങൾക്ക് പേരുകേട്ടതാണ്. ഏതാണ്ട് 12 ലക്ഷം ക്യാരറ്റ് മൂല്യമുള്ള രത്നങ്ങൾ ഈ ജില്ലയിലുണ്ട് എന്നാണ് സർക്കാരിന്റെ കണക്ക്.
Post Your Comments