മണ്ണുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. തൃശ്ശൂർ അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
പിഴത്തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. മുളയം കൂട്ടാല കൊച്ചുപറമ്പിൽ അരുൺ (32), മാന്ദാമംഗലം മൂഴിമലയിൽ ഷർമിള (48) എന്നിവർക്കാണ് ശിക്ഷ.
മണ്ണുത്തി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന എം ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെഎ സുനിത, അഡ്വ ടി ഋഷിചന്ദ് എന്നിവർ ഹാജരായി.
Post Your Comments