Latest NewsKeralaNews

ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല, തൃശൂര്‍ തന്നാല്‍ എടുക്കും: സുരേഷ് ഗോപി

എല്ലാ കാലത്തും ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്.

തൃശൂര്‍ തന്നാല്‍ എടുക്കും, എങ്കിൽ ഞങ്ങള്‍ വ്യത്യസ്തത കാണിക്കുകയും ചെയ്യുമെന്നു നടൻ സുരേഷ് ഗോപി ദുബായില്‍ തന്റെ ചിത്രമായ, അരുണ്‍ വര്‍മ സംവിധാനം ചെയ്ത ഗരുഡന്റെ പ്രമോഷനോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടന്റെ വാക്കുകൾ ഇങ്ങനെ,

‘തൃശൂര്‍ തന്നാല്‍ എടുക്കും. അതില്‍ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. തൃശൂര്‍ തരട്ടെ, എടുത്തിരിക്കും. എടുത്താല്‍ ഞങ്ങള്‍ വ്യത്യസ്തത കാണിക്കുകയും ചെയ്യും. അങ്ങനെ അതു പോരാ എന്നു പറയരുത്. എങ്കില്‍ എടുത്തവര്‍ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കില്‍ പിടിച്ചുപറിക്കാന്‍ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ. 2014ല്‍ രാഷ്ട്രീയത്തില്‍ ചേരുമ്പോള്‍ അതിന്റെ പ്രഭാവം കണ്ടിട്ട് തന്നെയാണ് മുന്നോട്ടുപോയത്. എല്ലാ കാലത്തും ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്. പലപ്പോഴും തെറ്റായ നിലപാടാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുമുണ്ട്’ – സുരേഷ് ഗോപി പറഞ്ഞു.

read also: ഒന്നല്ല മൂന്നെണ്ണം! റിയൽമിയുടെ ഈ മൂന്ന് സ്മാർട്ട്ഫോണുകൾക്ക് ഗംഭീര കിഴിവ്, പരിമിതകാല ഓഫറിനെ കുറിച്ച് അറിയൂ..

നല്ല ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്തത ഒരിക്കലും ഒരു താരത്തില്‍ നിന്ന് ആവശ്യപ്പെടാനാകില്ല. എന്നാല്‍ ആ താരത്തെ ഒരു കഥാപാത്രമായി അവതരിപ്പിക്കുമ്പോള്‍ അതില്‍ പ്രകടമാകുന്ന വ്യത്യസ്തത എന്ത് എന്നതാണ് ആ താരത്തില്‍ നിന്ന് പ്രതീക്ഷിക്കാനാകുക. ഒരു സിനിമ അതാസ്വദിക്കാന്‍ കാത്തിരിക്കുന്നവരുടെ തീന്‍മേശയിലാണ് എത്തുന്നത്. എന്റെ മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. കൈവിരലിലെണ്ണാവുന്ന ചില സംഘങ്ങള്‍ മാത്രമാണ് ഒരു ചിത്രത്തിനെതിരെ നീങ്ങുന്നത്.

ചിന്താമണി കൊലക്കേസിലെ നായക കഥാപാത്രത്തെ അവലംബിച്ച്‌ എ.കെ.സാജന്റെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എല്‍ കെ എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുക. അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ തിലകന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ആരോഗ്യപ്രശ്‌നം നേരിടുന്ന നടന്‍ ടിപി മാധവന് ഈ ചിത്രത്തില്‍ ഒരു കഥാപാത്രം നല്‍കണമെന്ന് സംവിധായകനോടും തിരക്കഥാകൃത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button