അഹമ്മദാബാദ്: അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഗുജറാത്തിലെ അങ്കലാവിലെ കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് മഹേന്ദ്രസിങ് പാർമറിനെയാണ് അറസ്റ്റ് ചെയ്തത്. മഹാത്മാ ഗാന്ധിയുടെ ജന്മനാട് എന്ന പരിഗണനയെ തുടർന്ന് ഗുജറാത്തിൽ മദ്യ വിൽപ്പന സാധ്യമല്ല. ഈ നിയമം നിലനിൽക്കെയാണ് പാർമർ മദ്യം സൂക്ഷിച്ചത്. മദ്യം പിടിച്ചെടുത്ത സാഹചര്യത്തിൽ ഇയാളെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഏകദേശം 95,700 രൂപ വിലമതിക്കുന്ന മദ്യക്കുപ്പികളും ബിയർ ക്യാനുകളുമാണ് പാർമറിന്റെ വസതിയിൽ നടത്തിയ പോലീസ് റെയ്ഡിൽ കണ്ടെത്തിയത്. 40,000 രൂപ വിലവരുന്ന 80 കുപ്പി റോയൽ സ്റ്റാഗ് വിസ്‌കി, 13,500 രൂപ വിലമതിക്കുന്ന 27 കുപ്പി മക്‌ഡോവലും 9600 രൂപ വിലയുള്ള കിംഗ് ഫിഷർ സൂപ്പർ സ്‌ട്രോങ് പ്രീമിയം ബിയറിന്റെ 96 ക്യാനുകളുമാണ് റെയിഡിൽ പിടിച്ചെടുത്തത്.
Read Also: ഫൈനാൻസ് കമ്പനി വീട് ആക്രമിച്ച സംഭവം: കേസെടുത്ത് ന്യൂനപക്ഷ കമ്മീഷൻ
Post Your Comments