Latest NewsNewsBusiness

അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്, പുതുക്കിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിച്ചു

'നിങ്ങൾ എങ്ങനെയാണോ അങ്ങനെ പറക്കൂ' (As fly You Are) എന്നതാണ് കമ്പനിയുടെ ഏറ്റവും പുതിയ ടാഗ് ലൈൻ

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും, എയർ ഏഷ്യ ഇന്ത്യയും അടിമുടി മാറ്റങ്ങളുമായി എത്തി. ഇത്തവണ രണ്ട് കമ്പനികളും പുതുക്കിയ ബ്രാൻഡ് ഐഡന്റിറ്റിയാണ് അവതരിപ്പിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ കാംബെൽ വിൽസണും, എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗും ചേർന്ന് പുതുക്കിയ ബ്രാൻഡ് ഐഡന്റിറ്റി, ലോഗോ, എയർ ക്രാഫ്റ്റ് എന്നിവ ഉദ്ഘാടനം ചെയ്തു. എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെ സ്വന്തമാക്കിയ ഏറ്റവും പുതിയ ബോയിംഗ് ബി737-8 വിമാനമാണ് പൊതു ബ്രാൻഡിംഗ് ചടങ്ങിൽ പുറത്തിറക്കിയത്.

അത്യാകർഷകമായ ഓറഞ്ച്, എക്സ്പ്രസ് ടർക്കിസ് നിറങ്ങളാണ് പുതിയ ഡിസൈനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ‘നിങ്ങൾ എങ്ങനെയാണോ അങ്ങനെ പറക്കൂ’ (As fly You Are) എന്നതാണ് കമ്പനിയുടെ ഏറ്റവും പുതിയ ടാഗ് ലൈൻ. ബിസിനസ് വിപുകരണത്തിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾക്ക് കമ്പനി തുടക്കമിടുന്നത്. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിന്റെയും എയർ ഏഷ്യ ഇന്ത്യയുടെയും ലയനവുമായി ബന്ധപ്പെട്ട നടപടികൾ അന്തിമ ഘട്ടത്തിലാണ്. അടുത്ത 15 മാസത്തിനുള്ളിൽ 50 വിമാനങ്ങൾ കൂടി ഫ്ലീറ്റിൽ ഉൾപ്പെടുത്താനാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം. ഇതോടെ, ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും ഒരുപോലെ സാന്നിധ്യമായി മാറാൻ കമ്പനിക്ക് കഴിയുന്നതാണ്.

Also Read: ‘മെയ്ഡ് ഇൻ ഇന്ത്യ’ സ്മാർട്ട്ഫോണുകളുമായി ഗൂഗിൾ എത്തുന്നു, ഇന്ത്യയിൽ നിർമ്മിക്കുക ഈ മോഡലുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button