ന്യൂഡല്‍ഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തി വന്ന സമരം പിൻവലിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ധാരണയായതിനെ തുടർന്നാണ് നടപടി. ഡല്‍ഹി റീജനല്‍ ലേബർ കമ്മീഷൻ ഇടപെട്ട് മാനേജ്മെന്റും ജീവനക്കാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിശോധിക്കാമെന്ന ഉറപ്പും മാനേജ്മെന്റ് നല്‍കിയിട്ടുണ്ട്.
read also: കസ്റ്റഡിയിലെടുത്തവരെ സിഐ കരിക്ക് കൊണ്ടു മര്‍ദ്ദിച്ചു; സിപിഎം പ്രവര്‍ത്തകരുടെ പരാതി
മുൻകൂട്ടി അറിയിക്കാത്ത ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞു 25 കാബിൻ ക്രൂ അംഗങ്ങളെയാണ് നേരത്തെ പിരിച്ചു വിട്ടത്. ചൊവ്വാഴ്ച രാത്രി മുതലാണ് മുൻകൂട്ടി അറിയിക്കാതെ ജീവനക്കാർ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. മുൻകൂട്ടി നോട്ടീസ് നല്‍കാതെ മെഡിക്കല്‍ ലീവ് എടുത്താണ് ജീവനക്കാർ പ്രതിഷേധിച്ചത്.
ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസിലെ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി കൂട്ട അവധി എടുത്തതോടെ നൂറ് വിമാനസർവീസുകള്‍ റദ്ദാക്കേണ്ടി വന്നതായും 15000ലധികം യാത്രക്കാരെ ബാധിച്ചതായുമാണ് റിപ്പോർട്ട്.
Post Your Comments