കൊച്ചി: കൊച്ചിയിൽ നിന്നും ബഹ്റൈനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ടയറിന്റെ തകരാർ കണ്ടത്തിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.
റൺവേയിൽ ടയറിന്റെ ഭാഗം കണ്ടത്തിയതിനെ തുടർന്ന് വിമാനം തിരിച്ചു വിളിക്കുകയായിരുന്നു.104 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തു.
Post Your Comments